ചായ കിട്ടാൻ വൈകി; 65കാരൻ സ്വയം തീകൊളുത്തി മരിച്ചു

ലഖ്നോ: ചായ കിട്ടാൻ വൈകിയതിന് 65കാരൻ സ്വയം തീകൊളുത്തി മരിച്ചു. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. ബാന്ധ സ്വദേശിയായ അവധ് കിഷോർ ആണ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്.

അവധ് കിഷോർ തന്‍റെ മകളോടും മകന്‍റെ ഭാര്യയോടും ചായ ആവശ്യപ്പെട്ടിരുന്നു. ചായ ചോദിച്ച് ഏറെ നേരെ കഴിഞ്ഞിട്ടും ലഭിക്കാതായതോടെ ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ അവധ് വീട്ടിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇയാളെ ഉടൻ പ്രദേശത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അവധ് കിഷോർ ഏറെ നാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാഗങ്ങൾ പറഞ്ഞു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന അവധ് മക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - 65 year old set himself on fire as rea gets delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.