ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 680 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07, 098 ആയി.
രാജ്യത്തെ കോവിഡ് മരണനിരക്ക് 1.52 ശതമാനമായി. ഇതുവരെ 1,11,266 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, നിലവിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 8.12 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് സജീവമായ കോവിഡ് കേസുകൾ 9 ലക്ഷത്തിൽ താഴെയായി തുടരുന്നത്.
ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 87.36 ശതമാനമായി ഉയർന്നു. 63,83,442 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ 14 വരെ 9,12,26,305 സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്ന് ഐ.സി.എം.ആർ വ്യക്തമാക്കകി. ഒക്ടോബർ 14 ന് മാത്രം 11,36,183 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐ.സി.എം.ആർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.