മൂടൽമഞ്ഞ്​: വാഹനാപകടത്തിൽ ഏഴ്​ മരണം

അംബാല: ഹരിയാനയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഏഴ്​ പേർ മരിച്ചു. രണ്ട്​ എസ്​.യു.വികളും മറ്റൊരു വാഹനവും തമ്മിൽകൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. ശനിയാഴ്​ച രാവിലെ അംബാല-ഛണ്ഡിഗഡ്​​ ഹൈവേയിലായിരുന്നു അപകടം.

ചണ്ഡിഗഡിൽ നിന്ന്​ വന്ന രണ്ട്​ കാറുകൾ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൂടൽമഞ്ഞ്​ മൂലം കാഴ്​ച കുറഞ്ഞതാണ്​ അപകടകാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രശേിപ്പിച്ചു. മരിച്ചവരെല്ലാം ചണ്ഡിഗഡ്​ സ്വദേശികളാണ്​.

Tags:    
News Summary - 7 Killed as Car Crashes Into SUVs During Dense Fog on Ambala-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.