മഹാരാഷ്​ട്രയിൽ നിന്നും യു.പിയിൽ തിരിച്ചെത്തിയ ഏഴ്​ തൊഴിലാളികൾക്ക്​ കോവിഡ്​

ലഖ്​നോ: മഹാരാഷ്​ട്രയിൽ നിന്നും ഉത്തർപ്രദേശിൽ തിരിച്ചെത്തിയ ഏഴ്​ തൊഴിലാളികൾക്ക്​ കോവിഡ്​ ബാധ. യു.പിയിലെ ബസ്​തി ജില്ലയിൽ എത്തിച്ചവർക്കാണ്​ കോവിഡ്​ ​ സ്ഥിരീകരീകരിച്ചത്​. 

മഹാരാഷ്​ട്രയിൽ നിന്നും കഴിഞ്ഞാഴ്​ച തിരിച്ചെത്തിച്ച ഇവരെ ക്വാറ​ൻറീൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധിച്ചതിൽ ഏഴു പേർ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ സാമ്പിളുകളും പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. 

മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിക്കുന്ന തൊഴിലാളികളെ പരിശോധനക്ക്​ ശേഷം ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ മാറ്റുകയാണ്​ ചെയ്യുന്നത്​. ഏറ്റവും കൂടുതൽ കോവിഡ്​ കേസുകളുള്ള മഹാരാഷ്​ട്രയിൽ നിന്നും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തെ വലിയ കോവിഡ്​ ക്ലസ്​റ്ററാകാൻ സാധ്യതയുണ്ടെന്നാണ്​ റിപ്പോർട്ട്​. 

ഉത്തർപ്രദേശിൽ ഇതുവരെ 2281 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. വൈറസ്​ ബാധയെ തുടർന്ന്​  41 പേർ മരിക്കുകയും ചെയ്​തു. 

Tags:    
News Summary - 7 UP Migrants Who Returned From Maharashtra Test Positive For COVID-19 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.