ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ ഇരയുടെ സി.ആർ.പി.എഫ് സുരക്ഷ പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ സുരക്ഷ തുടരണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കുടുംബാംഗങ്ങൾക്കും മറ്റ് സാക്ഷികൾക്കും നൽകിയിരുന്ന സുരക്ഷ പിൻവലിക്കും. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിനാലാണിതെന്ന് ഉത്തരവിൽ പറയുന്നു. കുടുംബാംഗങ്ങൾക്കോ സാക്ഷികൾക്കോ ഭീഷണി ഉണ്ടായാൽ ലോക്കൽ പൊലീസിനെ സമീപിക്കാം.
പ്രതി ശിക്ഷിക്കപ്പെട്ടതിനാൽ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് സുരക്ഷ പിൻവലിക്കാൻ അനുമതി തേടിയത്. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ബി.ജെ.പി മുൻ നേതാവായ കുൽദീപ് സിങ് സെൻഗാർ. 2019 ആഗസ്റ്റ് ഒന്നുമുതലാണ് ഇരക്കും അമ്മക്കും കുടുംബാംഗങ്ങൾക്കും അഭിഭാഷകനും സി.ആർ.പി.എഫ് സുരക്ഷ നൽകാൻ സുപ്രീം കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.