പൂനെ: ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ക്രമക്കേട് നടത്തിയ എട്ട് റെയിൽവെ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ വർഷമാണ് 1.20 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തത്. ഇൗ കേസ് പിന്നെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറിയിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ പൊലീസ് നടത്തിയ കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു.പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കാനായി മനപൂർവം ഉണ്ടാക്കിയ ക്രമക്കേടാണെന്ന് വിലയിരുത്തിയാണ് എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഷനിലായവരുടെ പേരുകൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.