ന്യൂഡൽഹി: കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡൽഹിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടർമാർക്ക് കോവിഡ്. ആശുപത്രിയിലെ മുതിർന്ന സർജൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
80 ഡോക്ടർമാരിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ വീട്ടുനിരീക്ഷണത്തിലും. ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതിെന തുടർന്ന് ഒ.പി വിഭാഗം അടച്ചു.
സരോജ് ആശുപത്രിയിൽ 27 വർഷമായി ജോലി ചെയ്തിരുന്ന മുതിർന്ന സർജൻ ഡോ. എ.െക. റാവത്ത് കഴിഞ്ഞദിവസമാണ് കോവിഡിനെ തുടർന്ന് മരിച്ചത്.
ഡൽഹിയിൽ കോവിഡ് രണ്ടാം വ്യാപനത്തിൽ വിവിധ ആശുപത്രികളിലായി നിരവധി ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
ഞായറാഴ്ച ഡൽഹിയിലെ ഗുരു തേജ് ബഹദൂർ ആശുപത്രിയിലെ ഡോക്ടറായ 26കാരൻ ഡോ. അനസ് മുജാഹിദ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജനുവരി എം.ബി.ബി.എസ് ഇേന്റൺഷിപ്പ് കഴിഞ്ഞതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.