ന്യൂഡൽഹി: ലോക്ഡൗണിൽ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിെലത്തിക്കുന്നതിനായി പ്രഖ്യാപിച്ച സ്പെഷൽ ശ്രമിക് ട്രെയിനുകളിലെ യാത്രക്കിടെ മരിച്ചത് 80 പേർ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിെൻറ മേയ് ഒമ്പതു മുതൽ 27 വെരയുള്ള കണക്കാണിത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഇക്കാലയളവിൽ 3,840 ശ്രമിക് ട്രെയിനുകളിലായി 50 ലക്ഷം പേരെ നാട്ടിലെത്തിച്ചു.
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണില്‍ 18, നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണില്‍ 13 എന്നിങ്ങനെയാണ് ഔദ്യോഗികമായി മരണസംഖ്യ. ബിഹാറിലെ മുസഫർപുർ സ്റ്റേഷനിൽ മരിച്ചുകിടന്ന 32 കാരി അർബിനയെ മകൻ ഒന്നരവയസ്സുകാരൻ വിളിച്ചുണർത്തുന്ന ദൃശ്യം പുറത്തുവന്നത് റെയിൽവേക്ക് നാണക്കേടുണ്ടാക്കിയിരുന്നു.
ആര്‍ക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയില്‍വേ തുടരുന്നുണ്ടെന്നും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി.കെ. യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.