ചെന്നൈ: കോയമ്പത്തൂർ സെൻഡ്രൽ ജയിലിലെ 80 തടവുകാർക്ക് ദീപാവലി ആഘോഷിക്കാൻ പരോൾ അനുവദിച്ചു. തടവുകാർക്ക് പരോൾ അനുവദിച്ച നടപടി ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. പരോളിന് ശേഷം തിരിച്ചെത്താൻ തടവുകാർക്ക് ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച 16 പേരെയും വെള്ളിയാഴ്ച 64 തടവുകാരെയുമാണ് പുറത്തുവിട്ടത്.
1500ൽ അധികം തടവുകാരാണ് കോയമ്പത്തൂർ ജയിലിൽ തടവിൽ കഴിയുന്നത്. പരോൾ ലഭിച്ചിരിക്കുന്നവരിൽ കൂടുതൽപേരും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. തടവുകാർക്ക് പരോൾ അനുവദിച്ച നടപടിയിൽ അസ്വാഭാവികത ഇല്ലെന്ന് ജയിൽ സൂപ്രണ്ട് മുരുകേശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.