ബിഹാർ മെഡിക്കൽ കോളജിലെ 87 ഡോക്ടർമാർക്ക് കോവിഡ്

പാട്ന: ബിഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ 87 ഡോക്ടർമാർക്ക് കോവിഡ്. ഇവർ ആശുപത്രിയിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയുകയാണ്. ചിലർക്ക് നേരിയ ലക്ഷണങ്ങളുള്ളപ്പോൾ മറ്റുള്ളവർക്ക് ലക്ഷണങ്ങളൊന്നുമില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഐ.എം.എ സംഘടിപ്പിച്ച ചടങ്ങിൽ ഈ ഡോക്ടർമാർ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി നിധീഷ് കുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ ഈ ചടങ്ങിലെത്തിയിരുന്നു. ബിഹാറിൽ ഇന്നലെ 352 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഭീതി വർധിപ്പിച്ചുകൊണ്ട് കോവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 27,553 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ 2802 പേർക്കും സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്നലെ 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 152 ആയി. 

Tags:    
News Summary - 87 doctors in bihar medical college tests covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.