മുംബൈ: ബോളിവുഡിലെ ഒമ്പത് പ്രമുഖർക്കെതിരെ മുൻ മോഡൽ ബലാത്സംഗ പരാതി നൽകി. നടനും നിർമാതാവുമായ ജാക്കി ഭഗ്ദനാനി, ഫോട്ടോഗ്രാഫർ കോൾസ്റ്റൻ ജൂലിയൻ, ടാലൻറ് അക്കാദമി കമ്പനിയായ ക്വാൻ എൻറർടെയ്ൻമെൻറ് സ്ഥാപകൻ അനിർബൻ ബ്ലാ, ടി സീരീസിെൻറ കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് കേസ്. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് 28 കാരിയായ മുൻ മോഡൽ പരാതി കൊടുത്തത്.
അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് 2014 മുതൽ 2019 വരെ പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതിയിൽ പറയുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
നിഖിൽ കാമത്ത്, ശീൽ ഗുപ്ത, അജിത് ഠാക്കൂർ, ഗുരുജ്യോത് സിങ്, കൃഷ്ണ കുമാർ, വിഷ്ണു ഇന്ദുരി എന്നിവരുടെ പേരും എഫ്.ഐ.ആറിൽ ഉൾപെടുത്തിയിട്ടുണ്ട്. കോൾസ്റ്റൻ ജൂലിയൻ ബലാത്സംഗം ചെയ്തുവെന്നും മറ്റുള്ളവർ പീഡിപ്പിച്ചെന്നുമാണ് എഫ്.ഐ.ആറിൽ പരാമർശിക്കുന്നത്.
ആരോപണങ്ങൾ നിഷേധിച്ച നിർമാതാവ് അജിത് ഠാക്കൂർ മോഡലിെൻറ ബ്ലാക്ക്മെയിൽ ശ്രമം വിജയിക്കാതെ വന്നതോടെ തങ്ങളെ കരിവാരിത്തേക്കാനാണ് ഇത്തരമൊരു പരാതി നൽകിയതെന്ന് പറഞ്ഞു. പ്രമുഖ നിർമാതാവായ വാഷു ഭഗ്ദനാനിയുടെ മകനാണ് ജാക്കി. 2009ൽ 'കൽ കിസ്നേ ദേഖാ' എന്ന ചിത്രത്തിലൂടെ നായകനായി. ശേഷം നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.