മുസാഫർപുർ: ഉത്തർപ്രദേശിലെ മുസാഫർപൂരിൽ ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പത്തും പതിനാലും വയസുള്ള ആൺകുട്ടികൾ പിടിയിലായി. ഇരുവരും മുസഫർപൂർ സ്വദേശികളാണ്.
വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് ബലാത്സംഗം ചെയ്തുവെന്നുമാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നതെങ്കിലും ജനുവരി അഞ്ചിനാണ് പരാതി നൽകിയിട്ടുള്ളത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.