ത്രിപുരയിൽ 90കാരിയെ കൂട്ടബലാത്സംഗം ചെയ്​തു; രണ്ടുപേർ ഒളിവിൽ

അഗർത്തല: ത്രിപുരയിൽ 90കാരിയെ കൂട്ടബലാത്സംഗം ചെയ്​തു. വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കഞ്ചൻപുർ സബ്​ഡിവിഷനിൽ ബാർഹൽദി ഗ്രാമത്തിൽ ഒക്​ടോബർ 24നാണ്​ സംഭവം. ബന്ധുക്കൾ വിവരം അറിഞ്ഞതോടെ ഒക്​ടോബർ 29ന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഗ്രാമത്തിലെ വീട്ടിൽ ഒറ്റക്ക്​ താമസിക്കുകയായിരുന്നു വൃദ്ധ. വൃദ്ധയെ അടുത്തറിയാവുന്നവർ തന്നെയാണ്​ ബലാത്സംഗം ചെയ്​തിരിക്കുന്നത്​. ഇതിലൊരാൾ വൃദ്ധയെ മുത്തശ്ശിയെന്നാണ്​ വിളിക്കുന്നതെന്നും പൊലീസ്​ പറഞ്ഞു.

വീടി​െൻറ വാതിൽ തകർത്ത്​ രാത്രിയിൽ അതിക്രമിച്ചു കയറിയ പ്രതികൾ വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്​ വൃദ്ധ​ക്ക്​ ദേഹാസ്വസ്​ഥ്യം അനുഭവ​പ്പെട്ടിരുന്നു. പൊലീസ്​ പരാതി നൽകിയിരുന്നില്ല. സംഭവത്തെക്കുറിച്ച്​ ബന്ധുക്കൾ അറിഞ്ഞതോടെ പരാതി നൽകുകയായിരുന്നു.

പൊലീസ്​ വൃദ്ധയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ അ​ന്വേഷണം ആരംഭിച്ചതായും പ്രതികൾ ഒളിവിലാണെന്നും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 90 year old woman gang raped in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.