ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായുള്ള 60 വിർച്വൽ റാലികൾക്ക് ശേഷം ബിഹാർ തെരെഞ്ഞടുപ്പ് ലക്ഷ്യമാക്കിയുള്ള ഡിജിറ്റൽ കാമ്പയിനുകൾക്ക് ബി.ജെ.പി ഒരുങ്ങി.ബിഹാറിലെ വിവിധ മേഖലകളിലേക്കായി 9,500 ഐ.ടി സെൽ ചുമതലക്കാരെ ബി.ജെ.പി സജ്ജമാക്കിയിട്ടുണ്ട്്. ബി.ജെ.പിയുടെ രാഷ്ട്രീയ സന്ദേശങ്ങളും അജണ്ടകളും പ്രചരിപ്പിക്കുന്നതിൽ ഇവർക്ക് നിർണായക ചുമതലയുണ്ടാകും.
ബൂത്തുകൾ കേന്ദ്രീകരിച്ച് 72,000ത്തോളം വാട്സപ് ഗ്രൂപ്പുകളും ബി.ജെ.പി ഒരുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 50,000ത്തോളം വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കാണ് ബി.ജെ.പി തുടക്കമിട്ടത്. ബൂത്ത് ലെവൽ പാർട്ടി പ്രവർത്തകരും ഐ.ടി സെൽ ചുമലയുള്ളവർക്കുമാണ് വാട്സ്ആപ്പ് ഗ്രൂപ്പിൻെറ നടത്തിപ്പ് ചുമതല. അമിത് മാളവ്യയുടെ നേതൃത്വത്തിലുളള ദേശീയ ഐ.ടി സെല്ലിന് കീഴിലായിരിക്കും ഇവ പ്രവർത്തിക്കുക.
5,500 മണ്ഡലങ്ങൾ, 9,500 ശക്തികേന്ദ്ര, 72,000ബൂത്തുകൾ എന്നിവ തിരിച്ചാണ് ബി.ജെ.പി കാമ്പയിൻ ക്രോഡീകരിക്കുന്നത്. ബി.ജെ.പിക്കും ജെ.ഡി.യുവിനും തെരഞ്ഞെടുപ്പ് അതിനിർണായകമായതിനാൽ ഡിജിറ്റൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പാർട്ടി തീരുമാനം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ രണ്ട്കോടി വോട്ടർമാരിലേക്ക് എത്തിച്ചേരാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടലുകൾ.
േമാദി, അമിത്ഷാ എന്നിരുടെ പ്രസംഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ത്രിഡി വാനുകൾവഴി ജനങ്ങളിലേക്ക് ചെലവുകുറഞ്ഞ രീതിയിൽ എത്തിച്ചേരാമെന്നും കരുതുന്നു. ഇൗ വർഷത്തിൻെറ അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഡിജിറ്റൽ പ്രപരണങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.