ന്യൂഡൽഹി: തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയുമായി 97 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ കസ്റ്റഡിയിലുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയെ അറിയിച്ചു.
ബുധനാഴ്ച വരെ 86 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ കസ്റ്റഡിയിലുണ്ടായിരുന്നു. വ്യാഴാഴ്ച ഒരു ട്രോളർ കൂടി പിടികൂടി 11 പേരെ കൂടെ കസ്റ്റഡിയിലെടുത്തു. ഇതുവരെ പിടികൂടിയവരിൽ മൂന്നുപേർ വിചാരണ കാത്തിരിക്കുകയാണെന്നും ഡി.എം.കെ എം.പി തിരുച്ചി ശിവയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. 2018ലും 2023ലും ശ്രീലങ്കൻ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ശ്രീലങ്കൻ അധികൃതരുമായി സർക്കാർ ഇടക്കിടെ നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.