ഡൽഹിയിൽ ടെന്റ് ഗോഡൗണിന് തീപിടിച്ചു

ന്യൂഡൽഹി: രജൗരി ഗാർഡനിലെ വിശാൽ എൻക്ലേവിന് സമീപം ​സ്ഥിതിചെയ്യുന്ന ടെന്റ് ഗോഡൗണിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടു കൂടിയാണ് സംഭവം. 25 അഗ്നി ശമന സേനായൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ തുടങ്ങി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി.

ആളപായങ്ങളൊന്നുമില്ല. നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതേയുള്ളുവെന്ന് അഗ്നിശമന സേന അറിയിച്ചു. 

Tags:    
News Summary - A tent warehouse caught fire in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.