പ്രാർഥനകൾ വിഫലമായി; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരി മരിച്ചു

ജയ്‌പൂർ: രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരി ചേത്ന മരിച്ചു. പത്ത് ​ദിവസം നീണ്ട ശ്രമകരമായ രക്ഷാ പ്രവർത്തനങ്ങള്‍ക്കൊടുവില്‍ ചേത്‌‍നയെ ജീവനോടെയാണ് കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മൂന്ന് വയസുകാരിക്ക് ജീവന്‍ നഷ്ടമായി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു ചേത്‌‌നയ്ക്കായി നടത്തിയത്. ഡിസംബർ 23 ന് കോട്പുത്‌ലി-ബെഹ്‌രര്‍ ജില്ലയിലെ സരുന്ദിലാണ് മൂന്ന് വയസുകാരി ചേത്‌‌ന 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. ആവശ്യത്തിന് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഴല്‍ക്കിണറില്‍ കുഞ്ഞിന് അതിജീവിക്കാന്‍ കഴിയുമോ എന്നതായിരുന്നു രക്ഷാദൗത്യത്തിലെ ഏറ്റവും വലിയ ആശങ്ക.

എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഴല്‍ക്കിണറിന്റെ വീതി കുറവും ഈര്‍പ്പവും ചുറ്റുമുള്ള മണ്ണ് അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരുന്നു.

Tags:    
News Summary - A three-year-old girl died after falling into a borewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.