ഒരു മിനിറ്റിനിടെ 57 കറങ്ങുന്ന ഫാനുകൾ നാവുകൊണ്ട് തടഞ്ഞ് നിർത്തി ഗിന്നസ് റെക്കോഡ് നേടി യുവാവ്

ഹൈദരാബാദ്: ഒരു മിനിറ്റിനുള്ളിൽ 57 ഇലക്‌ട്രിക് ഫാൻ ബ്ലേഡുകൾ നാവ് കൊണ്ട് തടഞ്ഞ് നിർത്തി ഗിന്നസ് റെക്കോഡിട്ട് യുവാവ്. തെലങ്കാന സൂര്യപേട്ട സ്വദശി ക്രാന്തി കുമാർ പണികേരയാണ് റെക്കോഡിനുടമയായത്. വിചിത്രവുമായ ഇത്തരം വിവിധ അഭ്യാസങ്ങൾ നടത്തുന്നതിനാൽ ഇദ്ദേഹത്തെ ഡ്രിൽ മാൻ എന്നാണ് വിളിക്കാറ്.

ഇതിന്‍റെ ദൃശ്യങ്ങൾ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഇന്‍സ്റ്റഗ്രാമിൽ ഇതിന്‍റെ ദൃശ്യം പങ്കിട്ടു. ഒന്നിച്ച് കറങ്ങുന്ന നിരവധി ഇലക്ട്രിക് ഫാനുകൾക്ക് മുന്നിലേക്ക് നാവ് പുറത്തിട്ട് ചടുലമായി നീങ്ങുന്ന ഡ്രിൽ മാന്‍റെ ദൃശ്യം വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് പേർ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

താൻ ഒരു ചെറിയ ഗ്രാമത്തിലാണ് വളർന്നതെന്നും വലിയ നേട്ടങ്ങൾ സ്വപ്നം കാണുന്നത് തന്നെ വലിയ കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Telangana Man Stops 57 Fans With His Tongue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.