ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തിയ കേസ്: ഡോക്ടർക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഭ്രൂണത്തിന്റെ ലിംഗദഭദം വെളിപ്പെടുത്തിയ കേസിൽ ഡോക്ടർക്കെതിരായ എഫ്.ഐ.ആർ ഡൽഹി ഹൈകോടതി റദ്ദാക്കി. മെഡിക്കൽ പ്രാക്ടീഷണർ നടത്തിയ പ്രീ ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾ നിയമലംഘനമാണെന്ന് കാണിക്കാൻ ഒന്നുമില്ലെന്ന് കോടതി പറഞ്ഞു. വനിതാ ഡോക്ടർക്കെതിരെയുള്ള ആരോപണങ്ങൾ അവർ രോഗിയെ അൾട്രാസൗണ്ട് ചെയ്തുവെന്ന വാദത്തിൽ മാത്രമായി ഒതുങ്ങുന്നുവെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

ഗര്ഭപിണ്ഡത്തിന്റെ ലിംഗഭേദം നിർണയിക്കുന്നതിന് പ്രസവത്തിനു മുമ്പുള്ള ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പി.സി, പി.എൻ.ഡി.ടി) നിയമം ഡോക്ടർ ലംഘിച്ചുവെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്.

2020 ആഗസ്റ്റിൽ ഹരി നഗർ അൾട്രാസൗണ്ട് സെൻ്ററിൽ ‘സ്റ്റിംഗ് ഓപ്പറേഷന്റെ’ ഭാഗമായി ഡോക്ടർ ഒരു രോഗിക്ക് അൾട്രാസൗണ്ട് നടത്തിയെന്നായിരുന്നു പ്രാഥമിക ആരോപണം. ജസ്റ്റിസ് ചന്ദ്ര ധാരി സിങ്, കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധിയിൽ മെഡിക്കൽ പ്രാക്ടീഷണർ ഏതെങ്കിലും നിയമ വ്യവസ്ഥകൾ ലംഘിച്ചതിന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പറയുന്നു.

പരിശോധന നടത്തിയെന്ന് കരുതപ്പെടുന്നത് ഒരു ലാബ് ജീവനക്കാരനാണെന്നും ഡോക്ടർ അല്ല എന്നുള്ളതുമാണ് കേസ് കൂടുതൽ സങ്കീർണ്ണമാക്കിയത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തിനും ആശയവിനിമയത്തിനും ഡോക്ടർ സൗകര്യമൊരുക്കിയതായി എഫ്.ഐ.ആർ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Delhi High Court Quashes FIR Against Doctor in Gender Disclosure Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.