പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് തൊഴിലാളികൾ മരിച്ചു

വിരുദുനഗർ (തമിഴ്നാട്): തമിഴ്‌നാട്ടിലെ സത്തൂരിലെ അപ്പയ്യനായിക്കൻപട്ടിയിൽ ശനിയാഴ്ച പുലർച്ചെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറു തൊഴിലാളികൾ മരിച്ചു.

നിരവധി പേർക്ക് പരിക്കുമുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ പടക്ക നിർമാണത്തിനായി രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ യൂനിറ്റിനുള്ളിലെ മൂന്ന് ഷെഡുകളും തകർന്നു. വിരുദുനഗർ ജില്ലയിലെ സത്തൂർ താലൂക്കിലെ അപ്പയ്യാനിക്കൻപട്ടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സായിനാഥ് പടക്കശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികൾ അടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രദേശത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. പൊലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. 

Tags:    
News Summary - Six workers died in an explosion at a fireworks factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.