വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിച്ചു

ബംഗളൂരു: കർണാടകയിലെ വിജയപുരി ജില്ലയിലെ ലച്യാന ഗ്രാമത്തിൽ കുഴൽകിണറിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. സാത്വിക് എന്ന കുട്ടിയെയാണ് 18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്. കുട്ടിയെ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന സ്വാതിക് അടപ്പില്ലാത്ത കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. കൃഷി ആവശ്യത്തിനായി കുട്ടിയുടെ പിതാവ് സതീഷ് മുജഗോന്ദ് തന്റെ നാലേക്കർ സ്ഥലത്ത് നിർമിച്ച കുഴൽക്കിണറിലാണ് കുട്ടി വീണത്.

തുടർന്ന് പൊലീസ്, അഗ്നിരക്ഷസേന, താലൂക്ക് അധികൃതർ, പഞ്ചായത്ത് അംഗങ്ങൾ, അത്യാഹിത വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ആവശ്യമായ ഓക്സിജൻ എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. 18 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം ഫലം കാണുകയായിരുന്നു.

Tags:    
News Summary - A two-year-old boy was rescued after falling into a borehole while playing in the backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.