ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി. സഖ്യം സംബന്ധിച്ച് അവസാന പ്രതീക്ഷയും നഷ് ടപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് സഖ്യസാധ്യത ഇല്ലാതാക്കുകയായിരുന്നുവെന്ന് പാർട്ടി കുറ്റപ്പെടുത്തി. പഞ്ചാബിൽ ഒരു സീറ്റ് പോലും നൽകാൻ കോൺഗ്രസ് തയാറായില്ല. ഡൽഹിയിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ചോദിച്ചുവെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി.
ഹരിയാനയിൽ 6:3:1 എന്ന ക്രമത്തിൽ സീറ്റ് പങ്കിടാമെന്ന ധാരണ കോൺഗ്രസിന് മുന്നിൽവെച്ചു. കോൺഗ്രസിന് ആറ് സീറ്റ്, ജനായക് ജനത പാർട്ടിക്ക് മൂന്ന് സീറ്റും ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റുമെന്നതായിരുന്നു ധാരണ. എന്നാൽ, ഇതിനോട് കോൺഗ്രസ് അനുകൂലമായി പ്രതികരിച്ചില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു. പഞ്ചാബിൽ 20 എം.എൽ.എമാരും നാല് എം.പിമാരുമുള്ള ആം ആദ്മിക്ക് ഒരു സീറ്റ് പോലും നൽകാൻ കോൺഗ്രസ് തയാറായില്ല. എന്നാൽ, ഡൽഹിയിൽ കാര്യമായ സ്വാധീനമില്ലാത്ത കോൺഗ്രസ് നാല് സീറ്റാണ് ചോദിച്ചതെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.
ഇനി കോൺഗ്രസുമായി യാതൊരുവിധ സീറ്റ് ചർച്ചകളുമില്ല. എല്ലാ ചർച്ചകളും ഇതോടെ അവസാനിപ്പിക്കുകയാണ്. ഡൽഹിയിലെ പാർട്ടി സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും മനീഷ് സിസോദിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.