റോഹിങ്ക്യകളെ പുറന്തള്ളാൻ ബി.ജെ.പിയോട് മത്സരിച്ച് ആപ്

ന്യൂഡൽഹി: മ്യാന്മറിൽനിന്ന് പലായനംചെയ്ത് ഡൽഹിയിലെത്തിയ റോഹിങ്ക്യൻ അഭയാർഥികളെ തള്ളിപ്പറയാൻ ബി.ജെ.പിയോട് മത്സരിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം ആം ആദ്മി പാർട്ടി നേതാക്കൾ.

റോഹിങ്ക്യകളെ ഇന്ത്യയിൽനിന്ന് തിരിച്ചയക്കുമെന്ന കേന്ദ്രസർക്കാർ നിലപാടിനിടെ, അവർക്ക് ഡൽഹിയിൽ ഫ്ലാറ്റ് നൽകി പുനരധിവസിപ്പിക്കുമെന്നും മുഴുസമയ സുരക്ഷ ഒരുക്കുമെന്നും പറഞ്ഞ നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് വിഷയം കത്തിച്ച് ആപ് നേതാക്കൾ രംഗത്തുവന്നത്. റോഹിങ്ക്യകൾ സുരക്ഷക്ക് ഭീഷണിയാണെന്നും ഡൽഹിയിൽ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ലെന്നും സിസോദിയ പറഞ്ഞു.

റോഹിങ്ക്യകൾ രാജ്യത്തിന് സുരക്ഷ ഭീഷണിയാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുനരധിവസിപ്പിച്ചാൽ മതിയെന്നും ആപ് വക്താവ് സൗരഭ് ഭരദ്വാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുരിയുടെ പ്രസ്താവന ആഭ്യന്തര മന്ത്രാലയം തിരുത്തിയിരുന്നു. മന്ത്രിയെ ശാസിക്കുന്നവിധമാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്

വി​ദേ​ശ​ത്ത്​ രേ​ഖ​ക​ളി​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ച്​ എ​ന്തു പ​റ​യാ​നു​ണ്ട്?-മ​നീ​ഷ് തി​വാ​രി

ന്യൂ​ഡ​ൽ​ഹി: റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​രെ ക​യ​റ്റി അ​യ​ക്കു​മെ​ന്നു​മു​ള്ള ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ മ​നീ​ഷ്​ തി​വാ​രി​യും ശ​ശി ത​രൂ​രും. എ​ല്ലാ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രും ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ങ്കി​ൽ യു.​എ​സ്, യൂ​റോ​പ്പ്​ തു​ട​ങ്ങി വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​റ​ങ്ങി ന​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ച്​ എ​ന്തു​പ​റ​യാ​നു​​ണ്ടെ​ന്ന്​ ലോ​ക്സ​ഭ എം.​പി മ​നീ​ഷ്​ തി​വാ​രി ചോ​ദി​ച്ചു. റോ​ഹി​ങ്ക്യ​ൻ ജ​ന​ത​യു​ടെ ദു​രി​തം ഹ്യ​ദ​യ​ഭേ​ദ​ക​മാ​ണ്.

പീ​ഡ​നം, വം​ശ​ഹ​ത്യ, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നും പ​ലാ​യ​നം ചെ​യ്​​ത​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ഹ​സ്രാ​ബ്ദ​ങ്ങ​ളാ​യി അ​ഭ​യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യും ആ​ശ്ലേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന അ​ഭി​മാ​ന​ക​ര​മാ​യ മാ​നു​ഷി​ക പാ​ര​മ്പ​ര്യം ന​മു​ക്കു​​​​ണ്ടെ​ന്നും ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ ദ​യ​വ്​ ചെ​യ്ത ബി.​ജെ.​പി വ​ഞ്ചി​ക്ക​രു​തെ​ന്നും​ ശ​ശി ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Tags:    
News Summary - AAP competes with BJP to drive out Rohingyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.