ഏക സിവിൽ കോഡിന് തത്ത്വാധിഷ്ടിത പിന്തുണയെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഏക സിവിൽ കോഡിന് തത്ത്വാധിഷ്ടിത പിന്തുണ നൽകുമെന്ന് ആം ആദ്മി പാർട്ടി ആവർത്തിച്ചു. എന്നാൽ നിയമം നടപ്പാക്കുന്നത് എല്ലാവരുടെയും സമവായത്തോടെ ആകണമെന്നും പാർട്ടി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയേതര സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാ പങ്കാളികളുമായും ഏക സിവിൽ കോഡ് സംബന്ധിച്ച് സർക്കാർ വിപുലമായ ചർച്ചകൾ നടത്തണം. -എ.എ.പി നാഷണൽ ജനറൽ സെക്രട്ടറി സന്ദീപ് പതക് പറഞ്ഞു.

ഏക സിവിൽ കോഡിനെ ആം ആദ്മി പാർട്ടി തത്ത്വത്തിൽ അംഗീകരിക്കുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 44 ഉം ഇതംഗീകരിക്കുന്നു. എന്നാൽ എല്ലാവരുമായും ചർച്ചകൾ നടത്തിയതിന് ശേഷം മാ​ത്രമേ സർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കാവൂ. ഇത്തരം വിഷയങ്ങളിൽ സമവായത്തോടുകൂടി മുന്നോട്ടുപോകണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. -സന്ദീപ് പതക് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവിൽ കോഡിനു വേണ്ടി ശക്തമായി വാദിച്ചിരുന്നു. വ്യക്തിപരമായ വിഷയങ്ങളിൽ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെയാണ് പ്രവർത്തിക്കാനാവുക എന്ന് അദ്ദേഹം ചോദിച്ചിരുന്നു.

Tags:    
News Summary - AAP Extends 'In-Principle' Support To Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.