അന്തസ്സോടെ പെരുമാറുമെങ്കിൽ മാത്രം മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കും-ചീഫ് സെക്രട്ടറി

ന്യൂഡൽഹി: തങ്ങളുടെ അന്തസ് സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമെ താനും സഹപ്രവർത്തകരും മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുകയുള്ളുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചീഫ് സെക്രട്ടറി അൻഷു പ്രകാശ് . യോഗത്തിൽ മറ്റാരും തങ്ങളെ അപമാനിക്കാനോ, ദേഹോപദ്രവം ചെയ്യാനോ പാടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നു. ബജറ്റിന് മുന്നോടിയായി സെക്രട്ടറിയേറ്റിൽ ഇന്ന് മൂന്ന് മണിക്കാണ് മന്ത്രി സഭാ യോഗം. ഇതിനിടയിൽ യോഗം തത്സമയം ചിത്രീകരിക്കാമെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു. 

കെജ്രിവാളിന്‍റെ വസതിയിൽ ഇൗ മാസം 19 ന്  നടന്ന യോഗത്തിൽ ആംആദ്മി എം.എൽ.എമാർ തന്നെ കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ചീഫ് സെക്രട്ടറി ഡൽഹി ലെഫ്റ്റനെന്‍റ് ഗവർണറെ സമീപിച്ചിരുന്നു. കേസിൽ കുറ്റാരോപിതരായ രണ്ട് എം.എൽമാർ അറസ്റ്റിലായിരുന്നു
 

Tags:    
News Summary - AAP vs Chief Secretary: Will attend meetings if dignity is maintained, Anshu Prakash writes to Kejriwal- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.