ന്യൂഡൽഹി: മേയ് 25ന് സർവിസ് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവിസുകളിൽ യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് യാത്രക്കാർ തെർമൽ സ്ക്രീനിങ് പരിശോധനക്ക് വിധേയമാകണം. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം. എന്നാൽ, 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആപ് നിർബന്ധമില്ല.
നിർദേശങ്ങൾ:
കഴിഞ്ഞദിവസമാണ് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വിമാന സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയത്. ലോക്ഡൗണിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് വിമാന സർവിസുകൾ നിർത്തിവെച്ചത്.
അതെസമയം, ടിക്കറ്റ് നിരക്കിൽ വർധനവില്ലാത്തപക്ഷം യാത്രക്കാർ വിമാനത്തിൽ അകലം പാലിച്ച് ഇരിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുകയാണെങ്കിൽ നിരക്കിൽ 33 ശതമാനം വർധനവ് ഏർപ്പെടുത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.