ആഭ്യന്തര വിമാന യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധം
text_fieldsന്യൂഡൽഹി: മേയ് 25ന് സർവിസ് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവിസുകളിൽ യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് യാത്രക്കാർ തെർമൽ സ്ക്രീനിങ് പരിശോധനക്ക് വിധേയമാകണം. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം. എന്നാൽ, 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആപ് നിർബന്ധമില്ല.
നിർദേശങ്ങൾ:
- വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുേമ്പ യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം.
- എല്ലാ യാത്രക്കാരും മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം
- എല്ലാവരും തെർമൽ സ്ക്രീനിങ്ങിന് വിധേയരാകണം.
- 14 വയസിൽ താഴെയുള്ള കുട്ടികളൊഴികെയുള്ളവരുടെ മൊബൈലിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധമാണ്.
- മൊബൈലിൽ ആപ്പിെൻറ പച്ച സിഗ്നൽ കാണിക്കാത്ത യാത്രക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
- ട്രോളികൾ അനുവദിക്കില്ല. എന്നാൽ അനിവാര്യസാഹചര്യങ്ങളിൽ അണുവിമുക്തമാക്കിയ ട്രോളികൾ അനുവദനീയമാണ്.
- യാത്രക്കാർക്കും എയർലൈൻസ് ജീവനക്കാർക്കും സർക്കാർ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തും.
കഴിഞ്ഞദിവസമാണ് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വിമാന സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയത്. ലോക്ഡൗണിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് വിമാന സർവിസുകൾ നിർത്തിവെച്ചത്.
അതെസമയം, ടിക്കറ്റ് നിരക്കിൽ വർധനവില്ലാത്തപക്ഷം യാത്രക്കാർ വിമാനത്തിൽ അകലം പാലിച്ച് ഇരിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുകയാണെങ്കിൽ നിരക്കിൽ 33 ശതമാനം വർധനവ് ഏർപ്പെടുത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.