ബിഹാർ: അമിത വേഗത്തിൽ എത്തിയ കാർ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. നിയന്ത്രണംവിട്ട കാർ ആദ്യം റോഡരികിലെ കടയിലേക്കാണ് ഇടിച്ച് കയറിയത്. പിന്നീട് ജനങ്ങൾ തിങ്ങി കൂടിയ മരണവീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് രോഷാകുലരായ നാട്ടുകാർ പ്രധാന റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ബിഹാറിലെ വൈശാലി ജില്ലയിലുണ്ടായ സമാന സംഭവത്തിൽ കുട്ടികളടക്കം എട്ട് പേർ മരിച്ചിരുന്നു. വൈശാലി ജില്ലയിലെ മെഹ്‌നാർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.