ന്യൂഡൽഹി: കേന്ദ്രസർക്കാർ തീവ്രവാദികളായി പ്രഖ്യാപിച്ച രണ്ടു ഖലിസ്ഥാൻ നേതാക്കളുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടി. യു.എസ് ആസ്ഥാനമായുള്ള സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപന്ത്വന്ത് സിങ് പന്നൻ, കാനഡയിലെ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ഹർദീപ് സിങ് നിജ്ജാർ എന്നിവരുടെ ആസ്തികളാണ് യു.എ.പി.എ 51 എ വകുപ്പ് പ്രകാരം കണ്ടുകെട്ടിയത്. സ്വത്തുക്കൾ പിടിച്ചെടുക്കാൻ അനുമതി നൽകി യു.എ.പി.എയിൽ കഴിഞ്ഞ വർഷം ഭേദഗതി വരുത്തിയ ശേഷം ആദ്യമായാണ് നടപടി.
പന്നൻ ഉൾപ്പെടെ ഒമ്പതു പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ജൂലൈയിൽ ഭീകരരായി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ യുവാക്കളെ തീവ്രവാദികളാകാൻ പ്രേരിപ്പിക്കുന്നുവെന്ന പേരിലായിരുന്നു നടപടി. ഇരുവരുടെയും സംഘടനകൾക്ക് രാജ്യത്ത് നേരേത്ത വിലക്കുണ്ട്. പഞ്ചാബിൽ ഖലിസ്ഥാൻ രൂപവത്കരണത്തിന് ഹിതപരിശോധനക്ക് ഇരുവരുടെയും നേതൃത്വത്തിൽ ശ്രമംനടത്തിയിരുന്നു.
ഗുർപന്ത്വന്ത് സിങ് പന്നെൻറ പേരിൽ അമൃത്സറിലും നിജ്ജാറിന് ജലന്ധറിലുമാണ് ആസ്തിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.