പൂണെ: ആക്ടിവിസ്റ്റ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച രാവിലെയാണ് തൃപ്തിയെ പൂണെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശബരിമല വിഷയം സംസാരിക്കുന്നതിനായി ഷിർദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടയുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂണെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഷിർദി ക്ഷേത്രത്തിലെത്തുന്ന മോദിയുമായി കൂടികാഴ്ച നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി അഹമ്മദ്നഗർ പൊലീസിന് കത്ത് നൽകിയിരുന്നു. ഇത് അനുവദിച്ചില്ലെങ്കിൽ മോദിയെ തടഞ്ഞ് ശബരിമല വിഷയത്തിലെ നിലവിലെ സ്ഥിതി അറിയിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിർദിയിലെത്തിയ തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോടതി വിധി വന്ന ശേഷവും ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തടയുന്ന സാഹചര്യമാണിപ്പോൾ. ഇക്കാര്യങ്ങൾ മോദിയെ അറിയിക്കുന്നതിനായാണ് അദ്ദേഹവുമായി കൂടികാഴ്ചക്ക് അവസരം നൽകണമെന്ന് തൃപ്തി ദേശായി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.