മോദിയുടെ ഫിറ്റ്​നസ്​ ചലഞ്ചിനെ പരിഹസിച്ച്​ ​െകജ്​രിവാളിന്​ പിന്തുണയുമായി പ്രകാശ്​ രാജ്​

ന്യൂഡൽഹി: സമരത്തിലുള്ള ​െഎ.എ.എസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി കെജ്​രിവാൾ ലഫ്​. ഗവണർ അനിൽ ബൈജാ​​​െൻറ വസതിയിൽ നടത്തുന്ന കുത്തിയിരിപ്പ്​ പ്രതിഷേധത്തിന്​​ പിന്തുണയുമായി നടൻ പ്രകാശ്​ രാജും​. വിവിധ മുഖ്യമന്ത്രിമാരും മറ്റ്​ നേതാക്കളും പിന്തുണ അറിയിച്ചതിന്​ പിറകെയാണ്​ പ്രകാശ്​ രാജും കെജ്​രിവാളി​െന പിന്തുണച്ച്​ രംഗത്തെത്തിയിരിക്കുന്നത്​.

‘യോഗയും വ്യായാമവുമായി പ്രധാനമന്ത്രി ഫിറ്റ്​നസ്​ ചലഞ്ചി​​​െൻറ തിരക്കിലാണെന്ന്​ അറിയാം. ദീർഘ ശ്വാസമെടുക്കാൻ ഒരു നിമിഷം ചെലവിടാമോ... ഒന്ന്​​ ചുറ്റും നോക്കുക... ഉദ്യോഗസ്​ഥരോട്​ കെജ്​രിവാളിനൊപ്പം ജോലി ​െചയ്യാൻ പറയുക (അദ്ദേഹം യഥാർഥത്തിൽ നന്നായി ജോലി ചെയ്യുന്നുണ്ട്​). നിങ്ങളുടെ ജോലിയും ചെയ്യുക’ എന്നാണ്​ പ്രകാശ്​ രാജ്​ ട്വീറ്റ്​ ചെയ്​തത്​. 

Tags:    
News Summary - Actor Prakash Raj hit out at Prime Minister - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.