മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീതിന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചതിൽ നടിയോ അവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് എൻ.സി.ബി സംഘം അറിയിച്ചു. നടി കൂടുതൽ സമയം തേടുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, എൻ.സി.ബി ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്ന വാർത്ത താരത്തിെൻറ അഭിഭാഷക സംഘം തള്ളി. രാകുൽ പ്രീതിെൻറ മുംബൈയിലെയോ ഹൈദരാബാദിലെയോ വിലാസത്തിൽ സമൻസ് ലഭിച്ചിട്ടില്ലെന്ന് നടിയുടെ അഭിഭാഷകൻ അറിയിച്ചു.
ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവർക്കൊപ്പം രാകുൽ പ്രീതിനെയും എൻ.സി.ബി സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തി രാകുൽ പ്രീതും സാറ അലി ഖാനും മയക്കുമരുന്ന് സിൻഡിക്കേറ്റിലെ പ്രധാന അംഗങ്ങളാണെന്ന് മൊഴി നൽകിയിരുന്നു. ഇതെ തുടർന്നാണ് എൻ.സി.ബി ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.