മുംബൈ: നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്. വെർസോവയിലുള്ള താരത്തിന്റെ വസതിയിലേക്കാണ് സ്പീഡ് പോസ്റ്റായി കത്ത് വന്നത്. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ലെന്ന് ഹിന്ദിയിൽ എഴുതിയ കത്തിൽ മുന്നറിയിപ്പുണ്ട്. സംഭവത്തിൽ നടിയുടെ പരാതിയിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വര ഭാസ്‌കറിന്റെ അഭിപ്രായങ്ങൾ പലപ്പോഴും വിവാദങ്ങൾക്കിടയാക്കിയിരുന്നു. 2017ൽ "സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പ് പറഞ്ഞു. ജയിലിൽനിന്ന് മോചിപ്പിക്കാൻ അപേക്ഷിച്ചു! അത് ഉറപ്പായും 'വീർ' അല്ല" എന്ന് ട്വീറ്റ് ചെയ്തത് സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2019ലും നടി സവർക്കർ വിരുദ്ധ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉദയ്പൂർ കൊലപാതകത്തെ അപലപിച്ചും സ്വര ഭാസ്‌കർ സമൂഹ മാധ്യമത്തിൽ രംഗത്തെത്തിയിരുന്നു. നേരത്തെ നടൻ സൽമാൻ ഖാനും ഇത്തരത്തിൽ ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.