ചികിത്സയുടെ ഭാഗം; സത്യേന്ദർ ജെയിന്‍റെ വിഡിയോക്ക് വിശദീകരണവുമായി എ.എ.പി

ന്യൂഡൽഹി: എ.എ.പി നേതാവ് സത്യേന്ദർ ജെയിനിന് ജയിലിൽ മസാജ് ചെയ്ത് കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനുപിന്നാലെ വിശദീകരണവുമായി എ.എ.പി രംഗത്ത്. ചികിത്സയുടെ ഭാഗമായാണ് മസാജ് ചെയ്തതെന്നാണ് എ.എ.പിയുടെ വാദം.

ഓക്സിജൻ കുറഞ്ഞതിനെ തുടർന്ന് സത്യേന്ദർ ജെയിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. മരുന്നിനൊപ്പം ചികിത്സയുടെ ഭാഗമായി അക്യുപ്രഷർ മസാജും നടത്തിയിരുന്നതായി എ.എ.പി വ്യക്തമാക്കി. കള്ളപ്പണക്കേസിൽ ജയിലിലായ സത്യേന്ദർ ജെയിനിന് വി.വി.ഐ.പി സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിൽ നിന്നുള്ള ദൃശ്യങ്ങൾ ബി.ജെ.പി പുറത്തുവിട്ടത്.

Full View

എന്നാൽ ദൃശ്യങ്ങൾ പഴയതാണെന്ന് തിഹാർ ജയിൽ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എ.എ.പി മന്ത്രി സഭയിൽ ആരോഗ്യം, ആഭ്യന്തരം, ഊർജ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള സത്യേന്ദർ ജെയിനെ കള്ളപ്പണം വെളുപ്പിച്ചകേസിൽ മെയ് 30നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Acupressure part of treatment: AAP on Satyendar Jain’s massage video from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.