ന്യൂഡൽഹി: ആധാർ എടുത്തവർ ആദായ നികുതി അടക്കുേമ്പാൾ പാൻകാർഡുമായി അതിനെ ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി. എന്നാൽ, ഇനിയും എടുക്കാത്തവർക്ക് ആദായനികുതി അടക്കാൻ ആധാർ നിർബന്ധമാക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ആധാറിലെ ബയോമെട്രിക് വിവരം ചോരുന്നത് തടയാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇൗ വർഷം ജൂലൈ ഒന്നു മുതൽ പാൻകാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആദായ നികുതി നിയമത്തിലെ 139 എ.എ വകുപ്പ് ഭാഗികമായി ശരിവെച്ച സുപ്രീംകോടതി, ഭാഗികമായി സ്റ്റേ ഏർപ്പെടുത്തുകയുമായിരുന്നു. നിയമഭേദഗതി വ്യാപാരത്തിനും തൊഴിലിനുമുള്ള അവകാശത്തിന് മേലുള്ള നിയന്ത്രണമാണെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി. ഇൗ വ്യവസ്ഥ വിവേചനപരമോ യുക്തിരഹിതമോ അല്ലെന്നും വ്യാജ പാൻകാർഡുകൾ തടയാനുള്ള നടപടി അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് പറഞ്ഞു. ആധാർ നിയമവും ആദായ നികുതി നിയമവും തമ്മിൽ വൈരുധ്യമില്ല. ആധാർ സ്വകാര്യതയുടെ ലംഘനമാണോ എന്ന് പരിശോധിക്കുന്ന ഭരണഘടന ബെഞ്ചിെൻറ വിധി വരുന്നതുവരെ ആധാറില്ലാത്തവർക്ക് അത് നിർബന്ധമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു. നിലവിൽ ആധാർ എടുത്തവർ പാൻകാർഡിനൊപ്പം അത് സമർപ്പിക്കണം. ആധാറിന് ഇതുവരെയും അപേക്ഷിക്കാത്തവരെയും അപേക്ഷിച്ച് കിട്ടാത്തവരെയും ഇതിൽ നിന്നൊഴിവാക്കുകയും ചെയ്തു.
ആധാർ ഇല്ലെങ്കിൽ പാൻകാർഡുകൾ അസാധുവാക്കുമെന്ന തരത്തിൽ ജനങ്ങൾക്കുമേൽ കൊണ്ടുവരുന്ന നിയന്ത്രണം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കോടതി വിലയിരുത്തി. ആധാർ ഭരണഘടനയുടെ 21ാം അനുേഛദത്തിെൻറ ലംഘനമാകുമോ എന്ന കാര്യം ഭരണഘടന ബെഞ്ചിെൻറ പരിഗണനയിലാണെന്ന് സുപ്രീംകോടതി വിധിയിൽ തുടർന്നു. 2015ൽ എത്തിയ കേസ് കെട്ടിക്കിടക്കുകയാണ്. ആ കേസിലെ വിധി വരും വരെ ഇപ്പോൾ ആധാറില്ലാത്തവരുടെ പാൻകാർഡുകൾ സാധുവായിരിക്കും. ആദായ നികുതി നിയമത്തിൽ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലാത്തതിനാൽ ഇതുവരെ നടന്ന ആദായ നികുതി ഇടപാടുകളെ ബാധിക്കിെല്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യത്തെ 95 ശതമാനം (115 കോടി) ജനങ്ങളും ആധാർ എടുത്തുകഴിഞ്ഞ സാഹചര്യത്തിൽ സുപ്രീംകോടതി വിധി സർക്കാറിെൻറ വിജയമാണെന്ന് അറ്റോണി ജനറൽ മുകുൽ രോഹതഗി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.