ന്യൂഡല്‍ഹി: ആധാര്‍കേസിൽ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്മാറി. അഭിഭാഷകനായിരിക്കെ ആധാര്‍കേസില്‍ കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവുവിെൻറ പിന്മാറ്റം. കേസ് പരിഗണിക്കേണ്ട പുതിയ ബെഞ്ചിെന ചീഫ് ജസ്റ്റിസ് ജെ.എസ്. േഖഹാര് ഉടന്‍ പ്രഖ്യാപിക്കും.
കേന്ദ്രസർക്കാറിനുകീഴിലുള്ള വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി ഇറക്കിയ വിജ്ഞാപനത്തിനെതിരെ നൽകിയ പൊതു താൽപര്യഹരജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിനുമുന്നിലുള്ളത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി ഉത്തരവ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹരജി ബുധനാഴ്ച പരിഗണിക്കാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് പിന്മാറ്റം.
ആധാര്‍ ഇല്ലാത്ത നിരവധിപേര്‍ക്ക് ജൂലൈ ഒന്നുമുതല്‍ കേന്ദ്രസഹായം ലഭിക്കാത്ത ഗുരുതരസാഹചര്യമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാൻ, ചീഫ് ജസ്റ്റിസ് ജെ.എസ്. േഖഹാറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ആധാർകേസ് അടിയന്തരമായി വേനലവധിക്കുതന്നെ പരിഗണിക്കാന്‍ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.