അഭ്യൂഹങ്ങൾക്ക് വിരാമം; അധീർ രഞ്ജൻ ചൗധരി ലോക്സഭ കക്ഷിനേതാവായി തുടരുമെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: പാർട്ടിയുടെ ലോക്സഭ കക്ഷിനേതാവായി അധീർ രഞ്ജൻ ചൗധരി തന്നെ തുടരുമെന്ന് കോൺഗ്രസ്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ യോഗമാണ് അധീര്‍ ചൗധരിയെ മാറ്റേണ്ടതില്ലെന്ന നിലപാടെടുത്തത്. ഈ സമ്മേളനത്തിലും കക്ഷിനേതാവായി തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

അധീര്‍ ചൗധരിയെ തൽസ്ഥാനത്തുനിന്നും മാറ്റുമെന്നും ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രണ്‍വീത് ബിട്ടു തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടുളള വിരോധം കാരണം അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ അംഗങ്ങൾക്ക് താൽപര്യമില്ല. ഇതു ലോക്സഭയിലെ പ്രതിപക്ഷ ഐക്യത്തെയടക്കം ബാധിക്കുമെന്ന് കരുതിയാണ് സ്ഥാനമാറ്റത്തെക്കുറിച്ചുള്ള ആലോചന നടന്നത്.

സോണിയയും രാഹുലും പങ്കെടുത്ത യോഗത്തില്‍ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - Adhir Ranjan Chowdhury to remain Leader of party in Lok Sabha for this session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.