ന്യൂഡൽഹി: ബീഫ് കഴിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി 2017ല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിെൻറ പേരില്‍ ഝാര്‍ഖണ്ഡ ിലെ ആദിവാസി പ്രഫസര്‍ അറസ്റ്റില്‍. സാക്ച്ചി ഗവ. വനിത കോളജിലെ പ്രഫസറും സാമൂഹികപ്രവർത്തകനുമായ ജീത്റായ് ഹന്‍സയ െയാണ് അറസ്റ്റ് ചെയ്തത്.
2017 ജൂണിലാണ് ജീത്റായിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലമായതിനാലാണ് ജീത്റായിയെ ഇതിനുമുമ്പേ അറസ്റ്റ് ചെയ്യാതിരുന്നതെന്നും അതുവഴി ആദിവാസി വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമാവാതെ നോക്കുകയായിരുന്നു ചെയ്തതെന്നും ജീത്റായിയുടെ കേസ് കൈകാര്യം ചെയ്യുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അഡ്വക്കറ്റ് വാർത്ത വെബ്സൈറ്റായ ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
ആദിവാസി വിഭാഗങ്ങളുടെ ബീഫിനോടുള്ള ആഭിമുഖ്യവും പശുവിനെ ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിനെ വിശദീകരിച്ചുമാണ് ജീത്റായ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ബീഫ് കഴിക്കുക എന്നത് ആദിവാസികളുടെ ജനാധിപത്യപരവും സാംസ്കാരികവുമായ അവകാശമാണെന്നും അതുകൊണ്ടുതന്നെ ഹിന്ദു ആചാരങ്ങളെ പിന്തുടരാന്‍ സാധിക്കില്ലെന്നുമാണ് കുറിപ്പിലെ ഉള്ളടക്കം. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ വരെ ആദിവാസികള്‍ കഴിക്കാറുണ്ടെന്ന് കുറിപ്പിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ, 2017ല്‍തന്നെ ജീത്റായിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അറസ്റ്റ് നടപടികളൊന്നും കൈക്കൊണ്ടില്ല. പ്രഫസര്‍ക്കുള്ള മുന്‍കൂര്‍ ജാമ്യഹരജി തള്ളിക്കൊണ്ടാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മതചിഹ്നങ്ങളെ അവഹേളിക്കുക, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇപ്രാവശ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ 14ല്‍ 12 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.