ന്യൂഡൽഹി: സാങ്കേതിക പ്രശ്നം മൂലം സമയത്തിന് പ്രവേശന ഫീസ് നൽകാൻ കഴിയാതിരുന്നതിനാൽ ബോംബെ ഐ.ഐ.ടിയിൽ നാലു വർഷ ബി.ടെക് കോഴ്സിന് പ്രവേശനം നിഷേധിക്കപ്പെട്ട ദലിത് വിദ്യാർഥിക്ക് സഹായവുമായി സുപ്രീംകോടതി. 48 മണിക്കൂറിനകം വിദ്യാർഥിക്ക് പ്രവേശനം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഐ.ഐ.ടി അധികൃതരോട് നിർദേശിച്ചു.
'പൂർണ നീതി' ഉറപ്പുവരുത്താൻ ഭരണഘടനയുടെ 142ാം അനുഛേദ പ്രകാരമുള്ള പ്രത്യേക ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. പ്രിൻസ് എന്ന വിദ്യാർഥിക്കാണ് ക്രെഡിറ്റ്കാർഡ് വഴി ഫീസടച്ചേപ്പാൾ സാങ്കേതിക തകരാർ മൂലം പണമയക്കൽ തടസ്സപ്പെട്ടത്. ഫീസടക്കാത്തതിെൻറ പേരിൽ പ്രവേശനം നിഷേധിക്കുന്നത് നീതിയെ അപഹസിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.