കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് തനിക്കെതിരെ പൊലീസ് അന്വേഷണമെന്ന് ദ്വീപുസ്വദേശിയായ അഭിഭാഷക ഫസീല ഇബ്രാഹീം. ചാനൽ ചർച്ചയിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
അൽജസീറയുൾെപ്പടെയുള്ള ചാനലിൽ സംസാരിച്ചതിനു പിന്നാലെ മിനിക്കോയി സി.ഐ തെൻറ പിതാവിനെ വിളിച്ച് മകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് അറിയിക്കുകയായിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ച പൊലീസ് പലവിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്.
ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് ഫസീല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.