ഒഴിവുകൾ കൃത്യമായി വ്യക്തമാക്കണം, അല്ലാത്ത പരസ്യങ്ങൾക്ക് സാധുതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ നൽകുമ്പോൾ എത്ര ഒഴിവുണ്ടെന്നതു കൃത്യമായി വ്യക്തമാക്കണമെന്നും അല്ലാത്ത പരസ്യങ്ങൾക്കു സാധുതയില്ലെന്നും സുപ്രീം കോടതി.

തസ്തികകളുടെ എണ്ണം പരാമർശിക്കുന്നതിൽ പരാജയപ്പെടുന്ന പരസ്യങ്ങൾ സുതാര്യതയില്ലാത്തതിനാൽ അസാധുവാണ്, നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസു മാരായ പങ്കജ് മിത്തൽ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യ ക്തമാക്കി.

ക്ലാസ് നാല് ജീവനക്കാരെ തിര ഞ്ഞെടുക്കാൻ ജാർഖണ്ഡിൽ നടത്തിയ റിക്രൂട്മെന്റ് ഡ്രൈവ് റദ്ദാക്കിയ ജാർഖണ്ഡ് ഹൈകോടതി നടപടി ശരിവച്ചാണു സുപ്രീം കോടതിയുടെ ഉത്തരവ്. എത്ര ഒഴിവുണ്ടെന്ന കാര്യം പരസ്യത്തിൽ വ്യക്തമാക്കാത്ത സാഹചര്യത്തിലാണു റദ്ദാക്കിയത്.

Tags:    
News Summary - Advertisements inviting candidates to government institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.