ന്യൂഡൽഹി: അഫ്ഗാെൻറ മണ്ണ് ഭീകരവാദത്തിനും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഇടമായി മാറാൻ അനുവദിക്കരുതെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി. അതേസമയം, അഫ്ഗാനിലെ പൗരൻമാർക്ക് ഇപ്പോൾ വേണ്ടത് ദുരിതാശ്വാസ പ്രവർത്തനങ്ങളാണെന്നും എല്ലാവർക്കും തടസ്സമില്ലാതെ സഹായം ലഭിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഫ്ഗാനെ കുറിച്ച ജി 20 രാജ്യങ്ങളുടെ പ്രത്യേക യോഗത്തിൽ ഒാൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യവും പോഷകാഹാരക്കുറവും അനുഭവിക്കുന്ന ഒാരോ അഫ്ഗാേൻറയും വേദന ഇന്ത്യ മനസ്സിലാക്കുന്നുണ്ട്.
അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തമുള്ള വിശാല സർക്കാറാണ് വരേണ്ടത്. കഴിഞ്ഞ 20 വർഷത്തെ സാമൂഹ്യ, സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ അതാവശ്യമാണ്. അഫ്ഗാനിലെ സ്ഥിഗതികളിൽ മാറ്റം വരുത്താനുള്ള യു.എൻ ശ്രമങ്ങൾക്ക് മോദി പിന്തുണ വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.