ന്യൂഡൽഹി: വിമാനത്തിൽ എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഡൽഹി എയർപോർട്ട് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം കേസ് അന്വേഷിക്കും. അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റ് കൈവശമുണ്ടായിട്ടും സീറ്റ് നൽകിയില്ലെന്നാണ് കാണിച്ച്ഗെയ്ക്ക്വാദ് എയർഇന്ത്യക്കെതിരെയും പരാതി നൽകി.
വ്യാഴാഴ്ച രാവിലെ പൂണെയിൽ നിന്നും ഡൽഹയിലേക്ക് തിരിച്ച വിമാനത്തിലാണ് ഗെയിക്വാദ് എയർ ഇന്ത്യ മാനേജറെ മർദിച്ചത്. ബിസിനസ് കളാസ് ടിക്കറ്റ് അനുവദിച്ചില്ല എന്നാരോപിച്ചായിരുന്നു ഗെയിക്വാദിെൻറ മർദനം. എന്നാൽ വിമാനത്തിൽ ഇകണോമിക് കളാസ് മാത്രമാണുള്ളതെന്ന് നേരത്തെ അറിയിച്ചിരുന്നതായി ജീവനക്കാരൻ വ്യക്തമായി. തുടർന്ന് ഇയാളുമായി തർക്കിക്കുകയും രോഷാകുലനായ എം.പി ചെരുപ്പൂരി നിരവധി തവണ മർദിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് രവീന്ദ്ര ഗെയ്ക്വാദിനെതിരെ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ എയർലൈൻസിെൻറ(എഫ്.െഎ.എ) വിലക്ക് ഏർപ്പെടുത്തിയിരുന്നു. എയർ ഇന്ത്യക്ക് പിന്നാലെയാണ് എയർലൈൻ ഫെഡറേഷനും രവീന്ദ്ര ഗെയ്ക്ക് വാദിന് വിലക്ക് ഏർപ്പെടുത്തിയത്.
ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, േഗാ എയർ, എന്നീ വിമാനക്കമ്പനികൾ ഫെഡറേഷനിൽ അംഗങ്ങളാണ്. വിലക്ക് ഏർപ്പെടുത്തിയതോടെ എയർ ഇന്ത്യയെക്കൂടാതെ ഇൗ നാല് കമ്പനികളുടെ വിമാനങ്ങളിലും ഗെയ്ക്ക്വാദിന് യാത്രചെയ്യാനാവില്ല. ഗെയ്ക്ക്വാദിെൻറ വിമാനയാത്രകൾക്ക് അടിയന്തിര വിലക്ക് ഏർപ്പെടുത്തിയതായി ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
എഫ്.െഎ.എ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ഗെയ്ക്ക്വാദ് ബുക്ക് ചെയ്ത ഡൽഹി -പുണെ ടിക്കറ്റ് ഇൻഡിഗോ എയർലൈൻസ് റദ്ദാക്കി. എയർ ഇന്ത്യ കരിമ്പട്ടികയിൽ പെടുത്തിയതിനെ തുടർന്നാണ്ഗെയ്ക്ക്വാദ് ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്തത്.
ഡൽഹിയിൽ നിന്ന് പുണെയിലേക്ക് എയർ ഇന്ത്യയിൽ തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെന്നും അത് റദ്ദാക്കി മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യില്ലെന്നും ഗെയിക് വാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തില്‍ ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്താത്തതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി എയര്‍ ഇന്ത്യ കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.