ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യക്ക് പിന്നാലെ സ്വകാര്യ എയർലൈൻ കമ്പനികളും ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിെൻറ വിലക്ക് നീക്കുന്നു. ഇന്ത്യയിലെ എയർലൈൻ കമ്പനികളുടെ സംഘടനയായ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ എയർലൈൻ ഏർപ്പെടുത്തുയ വിലക്കാണ് നീക്കാൻ ധാരണയായത്.
എം.പി പാർലമെൻറിൽ നടത്തിയ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയാണ് എയർ ഇന്ത്യ ഗെയ്ക്വാദിെൻറ വിലക്ക് നീക്കിയത്. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങിെൻറ ഇടപെടലുകളും വിലക്ക് നീക്കുന്നതിന് കാരണമായിരുന്നു. തങ്ങളുടെ ജീവനക്കാരുടെയും സ്വത്തുക്കളുടെയും സുരക്ഷ മുൻ നിർത്തി വിലക്ക്നീക്കാൻ നടപടിയെടുക്കുമെന്നാണ് ഫെഡറേഷഡൻ ഒാഫ് ഇന്ത്യൻ എയർലൈൻ അറിയിച്ചിരിക്കുന്നത്.
നേരത്തെ ഗെയ്ക്വാദിെൻറ വിലക്ക് നീക്കിയില്ലെങ്കിൽ ഒരു വിമാനം പോലും മുംബൈ വിമാനതാവളത്തിൽ നിന്ന് പറക്കാൻ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്നാണ് വിമാന കമ്പനികൾ വിലക്ക്നീക്കാൻ നിർബന്ധിതമായതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.