ശ്രീനഗർ: ബലി പെരുന്നാൾ ദിനത്തിൽ ആഘോഷങ്ങളില്ലാതെ കശ്മീർ തെരുവുകൾ. ശ്രീനഗറിൽ വീണ്ടും കർഫ്യുയിലെ ഇളവുകൾ പിൻവ ലിച്ചതോടെ മിക്ക പള്ളികളിലും ബലി പെരുന്നാൾ നമസ്കാരം നടന്നില്ല. സമീപ പ്രദേശങ്ങളിലെ ചെറിയ പള്ളികളിൽ മാത്രമാണ് പെരുന്നാൾ നമസ്കാരം നടന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രസർക്കാർ ചെറിയ പള്ളികളിലെ പെരുന്നാൾ ആഘോഷത്തിൻെറ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
ബലിപെരുന്നാൾ ദിനത്തിലും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും വീട്ടുതടങ്കലിൽ തുടരുകയാണ്. ഇവർക്ക് അടുത്തുള്ള പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനുള്ള സൗകര്യം ചെയ്തുക്കൊടുത്തുവെന്ന് അധികൃതർ അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ ജമ്മുകശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമീഷണർ ഷാഹിദ് ചൗധരി പറഞ്ഞു.
അതേസമയം, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനിയുമായി കശ്മീർ പ്രശ്നം ചർച്ച ചെയ്തു. റുഹാനിയെ ഫോണിൽ വിളിച്ചാണ് ഇംറാൻ ഖാൻ കശ്മീരിലെ സ്ഥിതിഗതികൾ ധരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.