ലഖ്നോ: ഝാർഖണ്ഡിൽ ജഡ്ജിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യു.പിയിലും സമാനസംഭവം. ഫത്തേപൂർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി മൊഹദ് അഹമ്മദ് ഖാനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. യു.പിയിലെ ചാക്ക്വാൻ ഗ്രാമത്തിൽവെച്ച് ജഡ്ജിയുടെ കാറിൽ മറ്റൊരു കാറിടിക്കുകയായിരുന്നു. അപകടത്തിൽ ജഡ്ജിയുടെ ഗൺമാന് പരിക്കേറ്റു.
തുടർന്ന് സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ ജഡ്ജി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പരാതി നൽകി. തന്നെ വധിച്ച് അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് അഹമ്മദ് ഖാൻ പറഞ്ഞു. തന്‍റെ കാറിൽ നിരവധി തവണ മറ്റൊരു കാർ വന്നിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബറേലി കോടതിയിൽ ഒരു യുവാവിന്‍റെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. 2020 ഡിസംബറിലായിരുന്നു സംഭവം. ജഡ്ജിയുടെ കാറിൽ വന്നിടിച്ച ഇന്നോവയുടെ ഡ്രൈവറെ െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.