മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ട് ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നു. തിങ്കളാഴ്ചയാണ് അദ്ദേഹം കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, ക്യാബിനറ്റ് മന്ത്രി ഗിരീഷ് മഹാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ചവാനെ മുംബൈയിലെ പാർട്ടി ഓഫീസിൽ സ്വീകരിച്ചു.
ഇന്ന് തന്റെ പുതിയ രാഷ്ട്രീയ ജീവിതത്തിന് തുടക്കമാണ് ചവാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരിൽ നിന്ന് ഫോൺ കോളുകൾ ലഭിച്ചോ എന്ന ചോദ്യത്തിന് ചവാൻ ഒഴിഞ്ഞുമാറി. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദേവ്‌റയും പാർട്ടി വിട്ടതിന് പിന്നാലെയാണ് ചവാനും കോൺഗ്രസിൽ നിന്ന് പുറത്തായത്. മുംബൈയിലെ ആദർശ് ഭവന കുംഭകോണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2010ൽ അശോക് ചവാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു.
2014-19 കാലത്ത് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായിരുന്നു ചവാൻ. ഭോക്കർ നിയമസഭാ സീറ്റിനെ പ്രതിനിധീകരിച്ച അദ്ദേഹം നന്ദേഡ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംപി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.