മാതാപിതാക്കളുടെ മരണശേഷം മൂന്നുവർഷത്തോളം ​സഹോദരൻ ബലാത്സംഗം ചെയ്​തതായി 15കാരിയുടെ പരാതി

അഹ്​മദാബാദ്​: ഗുജറാത്തിലെ അഹ്​മദാബാദിൽ മാതാപിതാക്കളുടെ മരണശേഷം സഹോദരൻ നിരന്തരമായി ബലാത്സംഗം ചെയ്​തതായി 15കാരിയുടെ പരാതി. സഹോദരൻ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സർഖേജ്​ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിക്ക്​ ഒരു വയസുള്ളപ്പോൾ പിതാവ്​ മരിച്ചിരുന്നു. എട്ടുവയസായപ്പോൾ മാതാവും മരിച്ചു. പിന്നീട്​ 26 കാരനായ സഹോദ​രന്‍റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി. മാതാപിതാക്കളുടെ മരണശേഷം പെൺകുട്ടിയെ നിരന്തരമായി 26കാരൻ ബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. ആക്രമണം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

മൂന്നുമാസമായി ശാരീരിക അസ്വസ്​ഥതകൾ ശ്രദ്ധയിൽപ്പെട്ടതോടെ സഹോദര ഭാര്യയുടെ മാതാവിനോട്​ കാര്യങ്ങൾ തുറന്നുപറയുകയും ആശുപത്രിയിലെത്തി പരിശോധനക്ക്​ വിധേയമാകുകയുമായിരുന്നു.

പെൺകുട്ടിയു​െട പരാതിയിൽ പൊലീസ്​ പോക്​സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുക്കുകയും സഹോദരനെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

2019 ജനുവരി മുതൽ ഇയാൾ നിരന്തരം പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി എഫ്​.ഐ.ആറിൽ പറയുന്നു. ഭാര്യ ഉറങ്ങു​േമ്പാഴും പെൺകുട്ടി വീട്ടിൽ തനിച്ചാകു​േമ്പാഴുമായിരുന്നു ആക്രമണമെന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - After parents death, man rapes minor sister for 3 years in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.