ഉമര്‍ ഖാലിദിന് ക്ഷണം; രാംജാസ് കോളജില്‍ എ.ബി.വി.പി ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി രാംജാസ് കോളജില്‍ നടന്ന സെമിനാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ എ.ബി.വി.പിപ്രവര്‍ത്തകര്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തത്തെുടര്‍ന്ന് സെമിനാര്‍ കോളജ് ഉപേക്ഷിച്ചു. ചൊവ്വാഴ്ച രാംജാസില്‍ നടന്ന ‘പ്രക്ഷോഭങ്ങളുടെ സംസ്കാരം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഉമര്‍ ഖാലിദ് സംസാരിക്കുന്നതിനിടെയാണ്  ആക്രമണമുണ്ടായത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഉമര്‍ ഖാലിദിനെ രാംജാസ് പോലെയുള്ള കോളജുകളില്‍ സംസാരിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു എ.ബി.വി.പി ആക്രമണം.

Tags:    
News Summary - After ruckus by ABVP, Ramjas college cancels invitation to Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.