ന്യൂഡൽഹി: പ്രവർത്തനക്ഷമമായ എല്ലാ ക്യു 400 വിമാനങ്ങളുടെ എൻജിനുകളും ഒരാഴ്ചക്കുള്ളിൽ പരിശോധിക്കണമെന്ന് സ്പൈസ് ജെറ്റിന് നിർദേശം നൽകി ഡി.ജി.സി.എ. നേരത്തെ, കാബിനിൽ പുകയുയർന്നതിനെ തുടർന്ന് സ്പൈസ് ജെറ്റിന്‍റെ ക്യൂ400 വിമാനം അടിയന്തരമായി ഹൈദരബാദിൽ ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡി.ജി.സി.എ.യുടെ നിർദേശം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എയുടെ പ്രസ്താവനയിൽ പറയുന്നു.
പരിശോധനക്കായി ഇന്ധനസാമ്പിളുകൾ ഓരോ 15 ദിവസത്തിലും കാനഡയിലേക്ക് അയക്കാനും സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എ നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 12ന് രാത്രിയാണ് കാബിനിൽ പുക ഉയർന്നതിനെതുടർന്ന് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.